actor geetha salam passed away
പ്രമുഖ ചലചിത്ര നാടക നടൻ ഗീഥാ സലാം (73) അന്തരിച്ചു. ബുധനാഴ്ച വൈകിട്ട് 3.30ന് ആലപ്പുഴ മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് ഓച്ചിറ വടക്കെ ജുമാഅത്ത് കബര്‍സ്ഥാനില്‍ നടക്കും.